അഴിമതികൾ ചൂണ്ടികാണിക്കുന്നവർക്കെതിരെ സർക്കാർ പ്രതികാരം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

സർക്കാരിനെതിരായ അഴിമതികൾ ചൂണ്ടികാണിക്കുന്നവർക്കെതിരെ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം ഷാജിക്കും പി.ടി തോമസിനും എതിരായ നടപടികൾ ഇതിന് ഉദാഹരണമാണ്.

കെ.എം ഷാജിക്കെതിരെ കേന്ദ്ര ഏജൻസികളെ കൊണ്ട് വന്ന സർക്കാർ തന്നെ ഇ.ഡിക്കെതിരെ മുറവിളി കൂട്ടുന്നത് അപലപനീയമാണ്. പ്രതിപക്ഷത്തെ കള്ളക്കേസിൽ കുടുക്കാനുള്ള സർക്കാർ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights Opposition leader says government is retaliating against those who point out corruption

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top