Advertisement

പ്രേക്ഷകര്‍ കാത്തിരുന്ന മാസ്റ്ററിന്റെ ടീസര്‍ പുറത്ത്

November 14, 2020
2 minutes Read
master tamil film teaser

വിജയിയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടെന്നതും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരുന്നു. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നതല്ല ചിത്രം എന്നത് ടീസറിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ റോളിലാണ് വിജയ് എന്ന് ടീസര്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നും വിവരം. സിനിമയിലെ നായിക മലയാളിയായ മാളവിക മോഹനനാണ്. കൂടാതെ അന്‍ഡ്രിയ ജെര്‍മിയയും ശന്തനു ഭാഗ്യരാജും അര്‍ജുന്‍ ദാസും പ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജാണ്. സംഗീത സംവിധാനം-അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍.

Story Highlights actor vijay, vijay sethupathy, master tamil movie, teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top