ആദ്യം ആസിഡ് ഒഴിച്ചു; ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി: മുംബൈയിൽ 22കാരിയെ കാമുകൻ കൊലപ്പെടുത്തി

മുംബൈയിൽ 22കാരിയായ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി. യുവതിയുടെ ദേഹത്ത് ആദ്യം ആസിഡ് ഒഴിച്ച 25കാരൻ പിന്നീട് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 16 മണിക്കൂർ മരണത്തോട് മല്ലിട്ടതിനു ശേഷമാണ് യുവതി ജീവൻ വെടിഞ്ഞത്. 25കാരനായ കാമുകൻ ഒളിവിലാണ്.
ശനിയാഴ്ച ആക്രമണം ഉണ്ടായെങ്കിലും ഞായറാഴ്ച പുലർച്ചെയാണ് മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന യുവതിയുടെ ശരീരം കണ്ടെത്തിയത്. പൂനെയിൽ നിന്ന് ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം നാട്ടിലേക്ക് ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ 25കാരനായ കാമുകൻ അവിനാഷ് രജുരെ ഒറ്റപ്പെട്ട സ്ഥലത്ത് ബൈക്ക് നിർത്തി 22കാരിയായ സവിത്ര അങ്കുൾക്കറിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും യുവതി എതിർത്ത് നിന്നു. ഇതേതുടർന്നാണ് അവിനാഷ് ആസിഡ് ഒഴിച്ചത്. ആസിഡ് വീണ് പൊള്ളിയ സവിത്ര സഹായത്തിനായി അലറിവിളിച്ചു. ഇതേ തുടർന്ന് ബൈക്കിലെ പെട്രോൾ കുപ്പിയിൽ ശേഖരിച്ച അവിനാഷ് അത് കാമുകിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ വഴിയരികിലെ ഒരു കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിനു ശേഷം ഇയാൾ അവിടെ നിന്ന് കടന്നു കളഞ്ഞു.
Read Also : പത്തനംതിട്ടയിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം
ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ആടു മേയ്ക്കാൻ പോയ ഒരാളാണ് യുവതിയെ കണ്ടെത്തിയത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ്, പെട്രോൾ എന്നിവ കൊണ്ട് യുവതിക്ക് 50 ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയും കാമുകനും പൂനെയിൽ ഒരുമിച്ച് കഴിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ കാമുകനെ പിടികൂടാൻ പൊലീസ് വലവിരിച്ചു കഴിഞ്ഞു.
Story Highlights – acid victim found in ditch after 12 hours, succumbs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here