കിഫ്ബിക്ക് എതിരെ കോണ്‍ഗ്രസ്- ബിജെപി ഒത്തുകളി; പ്രതിപക്ഷ നേതാവിന് എതിരെ ധനമന്ത്രി തോമസ് ഐസക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് എതിരെ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിച്ചു. 1999ല്‍ കിഫ്ബി രൂപം കൊണ്ട ശേഷം ഇടത് സര്‍ക്കാര്‍ വായ്പ എടുത്തിരുന്നു. 2002,2003 വര്‍ഷങ്ങളില്‍ യുഡിഎഫ് വായ്പയെടുത്തു. ഭരണഘടന വിരുദ്ധമെന്ന് ആരും പറഞ്ഞില്ലെന്ന് തോമസ് ഐസക് പറഞ്ഞു.
Read Also : കിഫ്ബിക്കെതിരെ ഗൂഢാലോചന; വികസന പദ്ധതികളെ തകർക്കാൻ സിഎജിയെ ഉപയോഗിക്കുന്നു; പ്രതികരിച്ച് മന്ത്രി തോമസ് ഐസക്
ലാവ്‌ലിന്‍ കേസില്‍ സിഎജി കരട് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു കള്ള പ്രചാരണമെന്നും തോമസ് ഐസക്. 375 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സിഎജി കരട് റിപ്പോര്‍ട്ട്. പിന്നീടത് ചെലവഴിച്ച തുകയ്ക്ക് ആനുപാതികമായ നേട്ടമുണ്ടാക്കിയല്ലെന്നായി. ഭരണഘടന വിരുദ്ധമെന്ന പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചത് നിയമ വിധേയമായാണെന്നും ധനമന്ത്രി. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന് മറുപടിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്ന് ധനമന്ത്രി ചോദിച്ചു.
Story Highlights – ramesh chemmithala, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here