ബാഴ്സ വിടാനുറച്ച് മെസി; പകരം നെയ്മർ എത്തുമെന്ന് സൂചന

ക്ലബ് വിടാനുറച്ച് സ്പാനിഷ് ക്ലബ് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. പ്രസിഡൻ്റ് ബാർതോമ്യു രാജിവെച്ചെങ്കിലും ബാഴ്സലോണ വിടാനുള്ള താരത്തിൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സ വിട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് മെസി കൂടുമാറുക എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also : നെയ്മറും ക്രിസ്ത്യാനോയും പോയിട്ട് ലീഗിന് ഒന്നും സംഭവിച്ചില്ല; മെസി പോയാലും അങ്ങനെ തന്നെ: ലാ ലിഗ പ്രസിഡന്റ്
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുത്തത്. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറയുന്നു. സിറ്റിയിൽ കളിക്കണമെങ്കിൽ രണ്ട് നിബന്ധനയും മെസിക്കുണ്ട്. പരിശീലകൻ പെപ് ഗ്വാർഡിയോളോയും അർജൻ്റൈൻ സഹതാരം സെർജിയോ അഗ്യൂറോയും സിറ്റിൽ ഉണ്ടായിരിക്കണമെന്നാണ് മെസിയുടെ ആവശ്യം. നേരത്തെ പെപിനു കീഴിൽ മെസി ബാഴ്സയ്ക്ക് വേണ്ടി കളിച്ചിരുന്നു.
അതേസമയം, മെസിക്ക് പകരം മുൻ താരം നെയ്മറെ ക്യാമ്പ് നൗവിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ നെയ്മർ തിരികെയെത്തുന്നത് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
Story Highlights – Lionel Messi keen on leaving Barcelona Neymar may replace him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here