തദ്ദേശ തെരഞ്ഞെടുപ്പ്; എറണാകുളത്ത് യുഡിഎഫ് വിമത ശല്യം കൂടുന്നു

തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യുഡിഎഫ് വിമത ശല്യം കൂടുന്നു. കൊച്ചി കോര്‍പറേഷനില്‍ മാത്രം ആറ് വിമതന്‍ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ആലുവയിലും സീറ്റുവിഭജനം പൂര്‍ത്തിയായിട്ടില്ല.
സീറ്റ് വിഭജനത്തില്‍ ജില്ലയിലെ പലയിടത്തും കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ആലുവ മുനിസിപ്പാലിറ്റിയില്‍ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് സീറ്റുവിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, എം ഒ ജോണ്‍ തുടങ്ങിയവര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിട്ടു. മരട്, തൃപ്പൂണിത്തറ നഗരസഭകളിലും വിമതന്‍മാര്‍ രംഗത്തുണ്ട്. കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് പുറമേ ഘടകകക്ഷികളുടെയും വിമതന്‍മാര്‍ യുഡിഎഫിന് ഭീഷണിയാവുകയാണ്.
പശ്ചിമകൊച്ചിയില്‍ മാത്രം നാല് വിമതരാണ് രംഗത്തുള്ളത്. അതില്‍ മൂന്നു പേരും മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചവരാണ്. കൊച്ചി കോര്‍പറേഷനിലെ വടുതലയിലും മുതിര്‍ന്ന നേതാവ് വിമത സ്ഥാനാര്‍ഥി ആവാനുള്ള സാധ്യതയുണ്ട്.
Story Highlights – udf, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here