രണ്ട് ദിവസം മുൻപ് പരിചയപ്പെട്ട ആളുടെ വീട്ടിൽ മധ്യവയസ്‌കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

രണ്ട് ദിവസം മുൻപ് പരിചയപ്പെട്ട ആളുടെ വീട്ടിൽ ദീപാവലി ആഘോഷിക്കാനെത്തിയ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമരാവതി പറങ്കിമാമൂട്ടിൽ സജീവനെ (55) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കി ഒട്ടകത്തലമേട്ടിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ബാലകൃഷ്ണന്റെ താമസ സ്ഥലത്താണ് സജീവൻ മരിച്ചത്. കഴുത്തിൽ മുറിപ്പാടുണ്ട്.

ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ പണിക്കെത്തിയ ബാലകൃഷ്ണനെ രണ്ട് ദിവസം മുൻപാണ് സജീവൻ പരിചയപ്പെട്ടത്. ദീപാവലിയാഘോഷത്തിന് സജീവനെ ബാലകൃഷ്ണൻ വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ചാണ് സജീവൻ ബാലകൃഷ്ണന്റെ വീട്ടിൽ എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ബാലകൃഷ്ണനും സജീവനും പുറത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ശനിയാഴ്ച പുലർച്ചെ സജീവൻ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് പറഞ്ഞ് ബാലകൃഷ്ണൻ അയൽവാസികളെ സമീപിച്ചു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് കഴുത്തിൽ സംശയാസ്പദമായ വിധത്തിൽ മുറിപ്പാട് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബാലകൃഷ്ണനും ഭാര്യയും നിരീക്ഷണത്തിലാണ്.

പോസ്റ്റ്‌മോർട്ടത്തിനായി സജീവന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സജീവൻ വിവാഹിതനാണെങ്കിലും ഭാര്യയും 2 മക്കളും ഏറെക്കാലമായി അകന്നു കഴിയുകയാണ്.

Story Highlights Found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top