മൂന്നാം ഘട്ട കൊവിഡ് വ്യാപനം; ഡൽഹിയിൽ അമിത്ഷാ യുടെ നേതൃത്വത്തിൽ യോഗം ചേരുന്നു

മൂന്നാം ഘട്ട രോഗവ്യാപനം ഗുരുതരമായി തുടരുന്ന ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്, നീതി ആയോഗ് അംഗം വികെ പോൾ, ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ആശുപത്രികളിൽ രോഗികൾ നിറയുന്ന സാഹചര്യം യോഗം വിലയിരുത്തും. ഡൽഹി നിലവിലെ നിയന്ത്രണങ്ങളിൽ കർശനമാക്കാനാണ് സാധ്യത. വെൻറിലേറ്റർ സൗകര്യമുള്ള കൂടുതൽ ബെഡ്ഡുകൾ ഒരുക്കുന്നതിലും അന്തരീക്ഷ മലിനീകരണം കുറക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നതിലും തീരുമാനമെടുക്കും.
അതേസമയം, 24 മണിക്കൂറിൽ 3235 കേസുകളും 95 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 2544 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയു വിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിൽ തുടരുകയാണെന്നും മകൻ ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 കേസുകളും 447 മരണവും റിപ്പോർട്ട് ചെയ്തു.
Story Highlights – Third stage covid proliferation; The meeting is being convened in Delhi under the leadership of Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here