ഹിമാചൽ പ്രദേശിൽ പിക്അപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് മരണം

ഹിമാചൽ പ്രദേശിൽ പിക്അപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് മരണം. അപകടത്തിൽ ഒരാൾക്ക് പരക്കേറ്റു. മാണ്ഡി ജില്ലയിലാണ് സംഭവം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മാണ്ഡി-നേർ ചൗക് ഹൈവേയിൽ ഖരത് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട പിക്അപ് വാൻ സുകേതി ഖാദ് അരുവിയിലേക്ക് മറിയുകയായിരുന്നു. ഏഴ് പേരും സംഭവ സ്ഥലത്ത് മരിച്ചു. ലുധിയാനയിൽ നിന്ന് നേർ ചൗക്കിലേക്ക് വന്ന ബിഹാറി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Story Highlights 7 killed in road accident in Himachal’s Mandi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top