Advertisement

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി

November 16, 2020
2 minutes Read
cm pinarayi vijayan

കൊച്ചി- മംഗലാപുരം ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൽ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു പൈപ്പിടൽ. അവസാന കടമ്പയായ കാസർഗോഡ് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നര കിലോമീറ്റർ ദൂരത്തിൽ പൈപ്പിടൽ ശനിയാഴ്ച സ്ഥാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതനുസരിച്ച് ഒരാഴ്ചക്കുള്ളിൽ ബംഗളൂരിലെ വ്യവസായ ശാലകളിൽ വാതകമെത്തും. ഗെയിൽ പൈപ്പ് ലൈൻ കേരളത്തിലൂകെ കടന്നു പോകുന്നത് 510 കിലോ മീറ്റർ ആണ്. ഇതിലെ 470 കിലോമീറ്റർ ലൈൻ സ്ഥാപിച്ചത് ഈ സർക്കാറിന്റെ കാലത്താണ്. യുഡിഎഫ് പൂർത്തീകരിച്ചത് 40 കിലോ മീറ്റർ മാത്രമാണ്. പദ്ധതിക്ക് ഏകജാലക അനുമതി നൽകിയത് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. കൊച്ചിയിലെ വ്യവസായ ശാലകൾക്ക് പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പ് ലൈൻ വിന്യാസമായിരുന്നു ആദ്യഘട്ടം,
രണ്ടാം ഘട്ടമായ കൊച്ചി- മംഗളൂർ പൈപ്പ് ലൈനാണ് ശനിയാഴ്ച പൂർത്തിയായത്.

ബാംഗ്ലൂർ ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാർ പദ്ധതി ലൈനും 96 കിലോമീറ്റർ പൂർത്തിയായിട്ടുണ്ട്. 2021 ജനുവരിയിൽ അത് കമ്മീഷൻ ചെയ്യാൻ കഴിയും. രണ്ടാം ഘട്ടം യുഡിഎഫ് സർക്കാർ 2012 ജനുവരിയിൽ തുടങ്ങിയതുംഎന്നാൽ. സ്ഥലം ഏറ്റെടുക്കാനുള്ള പ്രതിസന്ധി മൂലം 2013 നവംബറിൽ പണി പൂർണമായും നിർത്തുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

മുന്നോട്ട് പോകാൻ സാധ്യമല്ലെന്ന് കണക്കാക്കിയ ഗെയിൽ 2015ൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങാനുമൊരുങ്ങി. 2016ലാണ് എൽഡിഎഫ് അധികാരത്തിൽ വരുന്നത്. ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി. തുടർന്ന് ഗെയിൽ കൊച്ചി മുതൽ ബാംഗ്ലൂർ വരെയുള്ള ഏഴ് സെക്ഷനിൽ പുതിയ കരാർ കൊടുത്ത് നിർമാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാൻ സെല്ലും രൂപീകരിച്ചു. 2019 ജൂണിൽ തൃശൂർ വരെയും 2020 ആഗസ്റ്റിൽ കണ്ണൂർ വരെയും ഗ്യാസ് എത്തി. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻ ശേഷിയിൽ പ്രവർത്തിച്ചാൽ നികുതി വരുമാനം 500 മുതൽ 720 കോടി വരെ ലഭിക്കാമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വാഹനങ്ങൾക്ക് സിഎൻജി ലഭിക്കുന്നതോടെ ഇന്ധന ചിലവ് ശരാശരി 20 ശതമാനം കുറയും. പദ്ധതി പൂർത്തീകരിക്കുമെന്ന എൽഡിഎഫിന്റെ പ്രകടന പത്രികയിലെ പദ്ധതി കൂടിയാണ് നടപ്പാക്കിയത്.

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങൡും സിഎൻജി ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ചരിത്ര നേട്ടമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി. യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ച ഒട്ടേറെ പേരുണ്ട്. അതിൽ 510 കിലോമിറ്റർ ഒന്നര കിലോമീറ്റർ ഒഴികെയുള്ള ഭാഗങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്കായി സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights CM says GAIL pipeline project completed successfully

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top