കോഴിക്കോട് കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ പരാതി

കോഴിക്കോട് കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആശുപത്രിയിലെ സെക്യൂരി ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

നേരത്തേയും സെക്യൂരിറ്റി ജീവനക്കാരനെതിരെ യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു.
രജിസ്റ്ററിൽ നിന്ന് പേര് വിവരങ്ങളും നമ്പറും ശേഖരിച്ച് ശല്യപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. എന്നാൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായത്. തുടർന്ന് മലബാർ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top