ഇലക്ടോണിക് ഡാൻസ് മ്യൂസികിൽ ശ്രദ്ധേയനായി പതിനഞ്ചുകാരൻ; പുതിയ ആൽബവും ഹിറ്റ്

കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത ഇലക്ടോണിക് ഡാൻസ് മ്യൂസികിൽ ശ്രദ്ധേയനായി പതിനഞ്ചുകാരൻ. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിത് ആനന്ദാണ് ഇലക്ടോണിക് ഡാൻസ് മ്യൂസികിൽ തന്റേതായ ഇടം കണ്ടുപിടിച്ചിരിക്കുന്നത്. യൂട്യൂബിൽ ‘വൈൽഡ് ജിപ്‌സി’ എന്ന പേരിൽ സ്വന്തമായി പേജുള്ള ആദിത് ഇതിനോടകം നിരവധി വീഡിയോകൾ ചെയ്തു. ‘ബെറ്റർ ലൈഫ്’ എന്ന പേരിൽ പുതിയൊരു ആൽബവും പുറത്തിറക്കിയിട്ടുണ്ട്.
ഇന്നലെയാണ് ‘ബെറ്റർ ലൈഫ്’ റിലീസ് ചെയ്തത്. ഗായികയും കംപോസറുമായ അതിഥി നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം കംപോസ് ചെയ്തിരിക്കുന്നത് ആദിത്ത് തന്നെ. ആദിത്തും അതിഥിയുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ സംഗീത അഭിരുചിയുണ്ട് ആദിത്തിന്. പന്ത്രണ്ടാം വയസിലാണ് ഇലക്ടോണിക് ഡാൻസ് മ്യൂസിക്ക് രംഗത്തേക്ക് എത്തുന്നത്. ഇതിനകം പതിനെട്ടോളം ഗാനങ്ങൾ ആദിത് ചെയ്തു. വളരെ താത്പര്യത്തോടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നതെന്ന് ആദിത് പറയുന്നു. മികച്ച ഡാൻസർ കൂടിയായ ആദിത് ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ്. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ആനന്ദ് പിതാവാണ്.
Story Highlights – Electronic dance music, Aadith Anand, WildGypsy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here