Advertisement

വയനാട്ടിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

November 16, 2020
1 minute Read

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

പോരാട്ടം പ്രവർത്തകനാണ് പി. കെ രാജീവൻ. 2002ൽ പനമരത്തെ സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഫയലുകളും മറ്റും കത്തിച്ച കേസിലെ പ്രതികൂടിയാണ് ഇയാൾ. അന്നു മുതൽ ഒളിവിലായിരുന്നു. രാജീവന്റെ ബത്തേരിയിലെ ഭാര്യ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ മാവോയിസ്റ്റ് ബന്ധം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.

Story Highlights maoist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top