Advertisement

പെരുമ്പാവൂർ വെടിവയ്പ്പ്; പൊലീസ് തോക്ക് കണ്ടെടുത്തു

November 16, 2020
1 minute Read

പെരുമ്പാവൂർ വെടിവയ്പ്പിൽ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. പ്രധാന പ്രതിയായ നിസാറിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസില്ലാത്ത പിസ്റ്റളാണ് കണ്ടെടുത്തത്. തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.

പെരുമ്പാവൂർ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രധാന പ്രതി അടക്കം പിന്നീട് പൊലീസ് പിടികൂടിയെങ്കിലും വെടിവെക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെടിവയ്പ്പിനു ശേഷം പ്രതികൾ തോക്കുമായി കടന്നുകളയുകയായിരുന്നു. പെരുമ്പാവൂർ ഒഴിഞ്ഞു സ്ഥലത്തു നിന്നുമാണ് പൊലീസ് തോക്ക് കണ്ടെടുത്തത്. തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി കെ. ബിജുമോൻ, ഇൻസ്‌പെക്ടർ ബേസിൽ തോമസ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷണം നടത്തുന്നത്.

വ്യക്തിപരമായ പ്രശ്‌നം പറഞ്ഞു തീർക്കാൻ ആദിൽ എന്ന യുവാവിനെ നിസാറിന്റെ നേതൃത്വത്തിൽ വിളിച്ചു വരുത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ആദിലിനെ വാഹനമിടിച്ചു വീഴുത്തി വടിവാളിന് വെട്ടുകയും നെഞ്ചിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights Perumbavoor shooting; Police recovered the gun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top