കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ്; ധനമന്ത്രി തോമസ് ഐസക്

കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ് റാം മാധവാണെന്ന് ധനമന്ത്രി തോമസ് ഐസക്. തൃശൂര്‍ രാമനിലയത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ജാഗരണ്‍ മഞ്ച് നേതാവ് ഹൈക്കോടതിയില്‍ കേസുമായി എത്തിയത്. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഡാലോചനയുടെ കോടാലിയായി മാറുകയാണ് മാത്യൂ കുഴല്‍നാടന്‍ ചെയ്തതെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബിയിലെ അഴിമതി എന്താണെന്ന് മാത്യൂ കുഴല്‍നാടന്‍ പറയണമെന്നും പ്രൊഫഷണല്‍ എത്തിക്‌സിന്റെ പേരില്‍ അഴിമതി പുറത്ത് പറയില്ല എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ പാസാക്കിയ കിഫ്ബി നിയമത്തില്‍ എല്ലാം കൃത്യമായി പറയുന്നുണ്ട്. കോര്‍പറേറ്റ് ബോഡിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ആര്‍എസ്എസുകാരുടെ വക്കാലത്തെടുത്തു. രഞ്ജിത് കാര്‍ത്തികേയനും കുഴല്‍നാടനും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയാറാക്കി നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കുഴല്‍ നാടന്‍ തയാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
Story Highlights – RSS leader behind move against Kiifb; Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here