ഇന്നത്തെ പ്രധാന വാർത്തകൾ (16-11-2020)

നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചുവെന്നും വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇരയുടെ ക്രോസ് വിസ്താരം നീണ്ടിട്ടും കോടതി ഇടപെട്ടില്ലെന്നും സർക്കാർ പറഞ്ഞു. വിചാരണാ കോടതി മാറ്റണമെന്ന ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുകയാണ്. മാധ്യമ വാര്‍ത്തകളില്‍ പക്ഷാപാതിത്വമുണ്ടെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസിനെ ബദലായി കണക്കാക്കാൻ സാധിക്കില്ല : കപിൽ സിബൽ
ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് കാഴ്ചവെച്ച മോശം പ്രകടനത്തിന് പിന്നാലെ പാർട്ടിയെ കുറ്റപ്പെടുത്തി മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിനെ ബദലായി കണക്കാക്കാൻ സാധിക്കില്ലെന്ന് കപിൽ സിബൽ പറഞ്ഞു.
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരൻ അശ്വനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 30,548 പോസിറ്റീവ് കേസുകളും 435 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 88,45,127 ആയി. ആകെ മരണം 1,30,070 ൽ എത്തി. 4,65,478 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരുവിധത്തിലെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.
മാർച്ച് വരെ നീട്ടില്ല; ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധം
ഫാസ്ടാഗ് വാഹനങ്ങളിൽ നിർബന്ധമാക്കുന്നത് മാർച്ച് വരെ നീട്ടണം എന്ന നിർദേശം തള്ളി. 2021 ജനുവരി മുതലാണ് ഫാസ്ടാഗ് നിർബന്ധമാകും.
ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ
ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.
Story Highlights – todays news headlines november 16
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here