Advertisement

വിവാഹപൂർവ ബന്ധം ഉപയോഗിച്ച് യുവതിയിൽ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്തു; മുൻ കാമുകനും പെൺസുഹൃത്തും അറസ്റ്റിൽ

November 16, 2020
2 minutes Read
blackmailing extorting 1.25 crore

വിവാഹപൂർവ ബന്ധം ഉപയോഗിച്ച് യുവതിയിൽ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത മുൻ കാമുകനും പെൺസുഹൃത്തും അറസ്റ്റിൽ. ബെംഗളൂരുവിലാണ് സംഭവം. അപർണ, മഹേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1.25 കോടി രൂപ തട്ടിയെടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്.

Read Also : ഡ്യൂട്ടിക്കിടെ ‘ഷോലെ’യിലെ മാസ് ഡയലോഗ്; പൊലീസുകാരന് നോട്ടീസ്: വിഡിയോ

മഹേഷും അപർണയും സുഹൃത്തുക്കളാണ്. ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ മഹേഷ് ആണ് യുവതിയുമായുള്ള പൂർവകാല ബന്ധത്തെപ്പറ്റി അപർണയെ അറിയിക്കുന്നത്. യുവതി പിന്നീട് ഒരു വ്യവസായിയെ കല്യാണം കഴിച്ചു അതിൽ ഒരു കുട്ടിയും ഉണ്ട്. കഥ കേട്ട അപർണ തട്ടിപ്പിനുള്ള വഴിയെപ്പറ്റി മഹേഷിനോട് വിശദീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കി. യുവതിയെ ഫോണിൽ ബന്ധപ്പെട്ട മഹേഷ് പഴയ ബന്ധം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 1.25 കോടി രൂപ തന്നില്ലെങ്കിൽ തങ്ങൾ ഒരുമിച്ചുള്ള ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്ന് യുവതി ഈ തുക കൈമാറി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു. പിന്നീട് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Story Highlights Two held for blackmailing, extorting Rs 1.25 crore from woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top