പ്രാക്തന ഗോത്ര വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു സ്ഥാനാർത്ഥി

പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കരിൽ നിന്ന് ആദ്യമായി ഒരാൾ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സുധീഷ് ആണ് ഇത്തവണ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ കാടിറങ്ങിയാണ് ഓരോ ദിവസവും സുധീഷ് പ്രചാരണത്തിനെത്തുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ഗോത്രനിവാസികളിൽ ഉൾപ്പെട്ട വിഭാഗമാണ് ചോലനായ്ക്കർ. അടുത്ത കാലം വരെ ഗുഹകളിൽ താമസിച്ചിരുന്നവരാണ് ഇവർ.
ഈ ഗോത്ര വിഭാഗത്തിൽ നിന്നും ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാനാർഥി പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വഴിക്കടവ് ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ് സുധീഷ് ജനവിധി തേടുന്നത്.
Read Also : ‘സന്ദേശ’ത്തിലെ പ്രഭാകരനും പ്രകാശനുമല്ല, ഇത് കളത്തൂരിലെ സെലിനും സെറാഫിനും
യാത്രാ മാർഗങ്ങളില്ലാത്തതും പുരോഗമനം കടന്നെത്താതുമായ വനത്തിനകത്തെ തന്റെ കോളനിയുടെ വികസനം തന്നെയാണ് സുധീഷിന്റെ ആദ്യ സ്വപ്നം. വനത്തിനകത്തെ അളക്കൽ കോളനിയിൽ നിന്ന് പ്രചാരണം ആരംഭിച്ച സുധീഷ് ഇപ്പോൾ തിരക്കുപിടിച്ച പ്രചാരണപരിപാടികളിലാണ്. വിജയം കൂടി ഈ ഇരുപത്തിഒന്നുകരനെ തേടി എത്തിയാൽ പിറക്കുക മറ്റൊരു ചരിത്രം കൂടി ആയിരിക്കും.
Story Highlights – candidate from prakthana tribe makes history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here