കൊവിഡ് പ്രതിരോധ പ്രവർത്തനം; ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കൊവിഡിനെതിരെ യുപി സർക്കാർ സ്വീകരിച്ച നടപടികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും ഡബ്ല്യൂ.എച്ച്.ഒ പ്രസ്താവനയിൽ വ്യക്തമാക്കിയതായി പി.ടി.ഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ യുപി സർക്കാർ സ്വീകരിച്ച നടപടികൾ മാതൃകാപരമാണ്. പ്രതിരോധത്തിനും ഹൈ റിസ്‌ക് കോൺടാക്ടുകൾ കണ്ടെത്തുന്നതിനും യു.പി സർക്കാർ പ്രാധാന്യം നൽകിയതായും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രിക്കോ ഓഫ്രിൻ അഭിപ്രായപ്പെട്ടു.
യുപിയിൽ ഇതിനായി 70,000ത്തിലധികം ആരോഗ്യ പ്രവർത്തകരാണ് പ്രവർത്തിച്ചത്. സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായവും പരിശീലനവും നൽകിയിട്ടുണ്ടെന്നും ഇതിന്റെ ഫലമായി 75 ജില്ലകളിലെയും ഹൈ റിക്‌സ് കോണ്ടാക്ടുകളെ കണ്ടെത്തുന്നതിനും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും കഴിഞ്ഞതായും ഡബ്ല്യൂഎച്ച്ഒ പ്രതിനിധി പറഞ്ഞു.
Story Highlights – covid immune function; World Health Organization praises Uttar Pradesh government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here