Advertisement

ഇന്ത്യയുടെ നഗരവത്കരണ പദ്ധതികളിലേക്ക് ആഗോള സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി

November 17, 2020
1 minute Read

ഇന്ത്യയുടെ നഗരവത്കരണ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ആഗോള സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂംബർഗ് ന്യൂ എക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിലാമഅ പ്രധാനമന്ത്രി കൊവിഡാനന്തര കാലത്ത് നഗര പുനർ നിർമാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ ആവശ്യകത വ്യക്തമാക്കിയത്.

പാരിസ്ഥിതിക വശങ്ങൾക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ആധുനിക സാങ്കേതികതകൾക്കൊപ്പം ഇന്ത്യൻ നഗര ജീവിതത്തിന് കൂടുതൽ അനിവാര്യത ഒരുക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപങ്ങൾക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. മൊബിലിറ്റി, ഗവേഷണം തുടങ്ങിയ തുടങ്ങിയവയ്ക്കും ഇന്ത്യ അനുയോജ്യമായ നിക്ഷേപത്തിനുള്ള ഇടമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള നിക്ഷേപ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിന് സർക്കാർ എല്ലാവിധ പരിശേരമങ്ങളും നടത്തുമെന്നും ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റികൾ, മിതമായ നിരക്കിലുള്ള ഭവനപദ്ധതികൾ ഇന്ത്യയിലെ നഗര ജീവിതത്തെ ഗുണകരമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights globel entrpreneurs to india urban plans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top