കാരാട്ട് ഫൈസൽ വേണ്ടെന്ന് സിപിഐഎം; ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ല

കാരാട്ട് ഫൈസൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് സിപിഐഎം. ഇതോടെ ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ലെന്ന് തീരുമാനമായി.
കോഴിക്കോട് ജില്ലാ നേതൃത്വമാണ് കാരാട്ട് ഫൈസലിനോട് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടത്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാൽ താൻ സ്വയം പിൻമാറിയതാണൈന്നാണ് കാരാട്ട് ഫൈസലിന്റെ വിശദീകരണം.
ഫൈസലിനെ സിപിഐഎം പിന്തുണയ്ക്കില്ലെന്ന വാർത്ത ട്വന്റിഫോർ ഇന്നലെ പുറത്തുവിട്ടിരുന്നു. കൊടുവള്ളിയിലെ 15ാം ഡിവിഷനിൽ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിക്കാന് തീരുമാനിച്ചിരുന്നത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.
Story Highlights – karat faisal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here