Advertisement

സിഎജിയുടെ നിഗമനം ചർച്ചചെയ്യേണ്ടത്; റിപ്പോർട്ട് അന്തിമമോ കരടോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി

November 17, 2020
Google News 1 minute Read

കിഫ്ബിക്കെതിരായ സിഎജിയുടെ നിഗമനം ചർച്ച ചെയ്യേണ്ടതെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. സിഎജി നൽകിയത് നിയമസഭയിൽവയ്ക്കാനുള്ള അന്തിമ റിപ്പോർട്ടാണ്. കരട് റിപ്പോർട്ട് എന്ന് പറഞ്ഞത് ഉത്തമ ബോധത്തിലാണ്. ഇത് അന്തിമമോ കരടോ എന്നതല്ല വിഷയം. സിഎജി ഒരുഘട്ടത്തിലും സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് കരട് റിപ്പോർട്ട് എന്ന് കരുതിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന നയങ്ങൾക്കെതിരെ വൻ ഗൂഢാലോചനയാണ് നടക്കുന്നത്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോർട്ടിന്റെ നാല് പേജുകളിൽ പറയുന്നത്. സിഎജി നിഗമനങ്ങളോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ എന്ന് പറയണം. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കിഫ്ബി വായ്പ സർക്കാരിന്റെ പ്രത്യക്ഷ വായ്പകളല്ല. ഇത് സർക്കാരിന് ബാധ്യതയാകില്ല. ബജറ്റിന് പുറത്തുള്ള പദ്ധതികൾക്ക് കിഫ്ബി വായ്പ നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മസാല ബോണ്ട് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മസാല ബോണ്ടിന് ആർബിഐയുടെ അനുമതിയുണ്ട്. ഇതിൽ ഭരണഘടനാ ലംഘനമില്ല. വായ്പയെടുത്തത് സർക്കാർ അല്ലാത്തതിനാൽ കേന്ദ്രാനുമതി ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights Thomas Issac, KIFBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here