തെരഞ്ഞെടുപ്പ് അങ്കത്തില്‍ വേറിട്ട അഭ്യാസവുമായി സ്ഥാനാര്‍ത്ഥി; ഉയരങ്ങളില്‍ നിന്ന് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് ശിഹാബ്

different way of soliciting votes in local body elections

സകല അഭ്യാസങ്ങളും പയറ്റുന്ന സമയമാണ് തദ്ദേശ തെരഞ്ഞെടുപ്പുകാലം. മലപ്പുറം നഗരസഭയിലെ മൂന്നാംവാര്‍ഡ് ചെറുപറമ്പിലുമുണ്ട് ഒരു തികഞ്ഞ അഭ്യാസി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.പി ഷിഹാബാണ് തെരഞ്ഞെടുപ്പ് കാലത്ത് വേറിട്ട അഭ്യാസം കൊണ്ട് വോട്ട് പിടിക്കുന്നത്. വോട്ടിന്റെ എണ്ണത്തില്‍ ഒപ്പം എത്തിയാലും ശിഹാബിനോളം ഉയരത്തില്‍ എത്താന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരുപാട് വിയര്‍ക്കേണ്ടി വരും. കാരണം ശിഹാബ് നിസാരക്കാരനല്ല.

രണ്ടേമുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പൊയ്ക്കാലില്‍ യാത്ര ചെയ്തതിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ അഭ്യാസിയാണ് ശിഹാബ്. മേല്‍മുറി എ.പി.എം കളരിയില്‍ നിന്ന് പതിനെട്ട് അടവും പഠിച്ചാണ് ശിഹാബ് രാഷ്ട്രീയ കളരിയില്‍ അങ്കം കുറിക്കാനെത്തുന്നത്.

തന്നെ ജയിപ്പിച്ചാല്‍ മറ്റു പൊതു വിഷയങ്ങള്‍ക്കൊപ്പം കായിക മേഖലയ്ക്കും സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഷിഹാബിന്റെ വാഗ്ദാനം. ഒരുപാട് അഭ്യാസങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഗോദയിലെ ഈ വേറിട്ട അഭ്യാസം എത്ര വോട്ട് പിടിക്കുമെന്നറിയാന്‍ ഫലം വരും വരെ കാത്തിരിക്കണം.

Story Highlights different way of soliciting votes in local body elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top