റോഡിൽ നിസ്‌കരിക്കുന്ന വിശ്വാസിക്ക് സംരക്ഷണമൊരുക്കുന്ന സിംഹങ്ങൾ; പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം പരിശോധിക്കാം[24 fact check]

അർച്ചന ജി കൃഷ്ണ
റോഡിൽ നിസ്‌കരിക്കുന്ന വിശ്വാസിക്ക് സംരക്ഷണമൊരുക്കുന്ന സിംഹങ്ങൾ എന്ന തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നത്. വിശ്വാസത്തെ ആധാരമാക്കിയുള്ള ഈ ചിത്രത്തിന്റെ പിന്നിലെ സത്യാവസ്ഥ എന്താണ് …പരിശോധിക്കാം.
‘അള്ളാഹു അക്ബർ എന്തൊരു അപൂർവ കാഴ്ച. ഒരു കൂട്ടം സിംഹങ്ങൾ റോഡ് ഉപരോധിച്ച് ഒരു ആരാധകന് കാവൽ നിൽക്കുന്നു. എന്നു തുടങ്ങുന്ന കുറുപ്പിനൊപ്പമാണ് ചിത്രം സോഷ്യൽ മീഡിയൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ വാസ്തവം അന്വേഷിച്ച് നടത്തിയ പരിശോധനയിൽ 2019 ൽ ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുളളതാണെന്ന് മനസിലായി. മാത്രമല്ല. ഗതാഗത തടസം സൃഷ്ടിച്ച് റോഡിൽ വിശ്രമിക്കുന്ന സിംഹങ്ങളെ മാത്രമേ കാണാൻ കഴിയുന്നുള്ളു. റോഡിൽ നിസ്‌കരിക്കുന്ന വിശ്വാസിയെ എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളതാണ്.
ചിത്രത്തിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ 2016ൽ ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ നിന്നുള്ളതാണെന്നും മനസിലാക്കാൻ കഴിഞ്ഞു.
Story Highlights – 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here