ടിഷ്യൂ പേപ്പർ വൃത്തിഹീനമെന്ന് പരാതി; യുവാവിനെ ഹോട്ടൽ ജീവനക്കാർ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ടിഷ്യൂ പേപ്പർ വൃത്തിഹീനമെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടൽ ജീവനക്കാർ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 29കാരനായ നവ്നാത് പാവ്നെ എന്ന യുവാവിനെയാണ് മൂന്ന് ജീവനക്കാർ ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാംലാൽ ഗുപ്ത (44), ദിലീപ് ഭാരതി (21), ഫിറോസ് മുഹമ്മദ് ഖാൻ (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും ഹോട്ടലിലെ ജീവനക്കാരാണ്.
Read Also : തനിക്കെതിരായ കൊലപാതക ഭീഷണി; കാളീപൂജയിൽ പങ്കെടുത്തതിൽ ക്ഷമ ചോദിച്ച് ഷാക്കിബ് അൽ ഹസൻ
സുഹൃത്തിനൊപ്പം ഹോട്ടലിലെത്തിയ യുവാവ് വെയിറ്ററോട് ടിഷ്യൂ പേപ്പർ ആവശ്യപ്പെട്ടു. വൃത്തിഹീനമായ ടിഷ്യൂ പേപ്പറുകളാണ് വെയിറ്റർമാർ നൽകിയത്. ഇതേ തുടർന്ന് വെയിറ്റർമാരും യുവാക്കളുമായി വാക്കുതർക്കം ഉണ്ടായി. ടിഷ്യൂ പേപ്പറുകൾ ഇങ്ങനെ അശ്രദ്ധമായി ഇടരുതെന്നും പ്രത്യേകം ബോക്‌സിൽ സൂക്ഷിക്കണമെന്നും യുവാക്കൾ പറഞ്ഞു. തർക്കം രൂക്ഷമായതോടെ സമീപത്ത് കിടന്ന ഒരു ഇഷ്ടിക ഉപയോഗിച്ച് ഹോട്ടൽ ജീവനക്കാർ യുവാവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഉടനെ ഇയാൾ ബോധരഹിതനായി നിലത്തുവീണു. ഇയാളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.
Story Highlights – Man killed for complaining about unclean tissue papers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here