Advertisement

‘ഇബ്രാഹിംകുഞ്ഞ് ചെയ്ത തെറ്റ് എന്ത് ? അറസ്റ്റ് രാഷ്ട്രീയ പ്രേരിതം’: രമേശ് ചെന്നിത്തല

November 18, 2020
1 minute Read
ramesh chennithala on ibrahimkunju arrest

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഓരോരുത്തരെയും അറസ്റ്റ് ചെയ്യിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മൂന്ന് എംഎൽഎമാർക്കെതിരായ നടപടിയും രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ സമ്മർദ്ദം ചെലുത്തുകയാണെന്നും ചെന്നിത്തല ചോദിച്ചു. ഇബ്രാഹിംകുഞ്ഞ് ചെയ്ത തെറ്റ് എന്താണെന്നും ചെന്നിത്തല ചോദിച്ചു.

കള്ളക്കേസ് ഉണ്ടാക്കി സ്വർണക്കടത്ത് കേസിൽ നിന്നും സർക്കാരിന് എതിരായ അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അധികാരം ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ധിക്കാരം അംഗീകരിക്കില്ലെന്നും യുഡിഎഫ് ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

പാലാരിവട്ടം പാലം 30 %പണി പൂർത്തിയാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. ഇതിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലേയെന്നും നിയമം നിയമത്തിന്റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Story Highlights ramesh chennithala on ibrahimkunju arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top