വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം; കുറ്റപത്രം സമര്‍പ്പിച്ചു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം. പരസ്പരമുള്ള വെല്ലുവിളികള്‍ കൊലപാതകത്തിന് കാരണമായെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. നെടുമങ്ങാട് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നെടുമങ്ങാട് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും രാഷ്ട്രീയ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്‍പതുപേരാണ് പ്രതിപട്ടികയിലുള്ളത്. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യവും വെല്ലുവിളികളും കൊലാപാതകത്തിന് കാരണമായതായി കുറ്റപത്രത്തില്‍ പറയുന്നു.
ഓഗസ്റ്റ് 31ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടേയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.
Story Highlights – venjaramoodu murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here