കൊവിഡ് ബാധ ഉയരുന്നു; അഹ്മദാബാദിൽ രാത്രി നിരോധനാജ്ഞ

Ahmedabad Night Curfew Covid

കൊവിഡ് ബാധ ഉയരുന്നതിൻ്റെ പശ്ചാത്തലത്തിൽ അഹ്മദാബാദിൽ രാത്രി നിരോധനാജ്ഞ ഏർപ്പെടുത്തി. വെള്ളിയാഴ്ച മുതലാണ് കർഫ്യൂ നിലവിൽ വരിക. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞയുടെ സമയം. അഹ്മദാബാദിൽ ആകെ 46,022 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഉത്സവസീസൺ ആയതുകൊണ്ടാണ് കൊവിഡ് കേസുകളിൽ വർധനയുണ്ടാവുന്നതെന്ന് അധികൃതർ അറിയിച്ചു. ആശുപത്രികളിലെ 40 ശതമാനം കിടക്കകളും ഒഴിവുണ്ടെന്നും കൊവിഡ് ബാധ നിയന്ത്രണ വിധേയമാണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്ത പറയുന്നു.

Read Also : കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖ; ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല

അതേസമയം, രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനമായിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മണിപ്പൂർ എന്നിവിടങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലാണ് കേന്ദ്ര സംഘത്തെ അയക്കുക. എയിംസ് ഡയറക്ടർ റൺദീപ് ഗുലേറിയ ഹരിയാന സംഘത്തെ നയിക്കും. മൂന്നാം ഘട്ട രോഗ ബാധ തുടരുന്ന ഡൽഹിയിൽ കേന്ദ്രം നിർദേശിച്ച 12 ഇന പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിൽ ന്യൂയോർക്കിനേക്കാൾ മികച്ചതാണ് ഡൽഹി എന്ന് സർവകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മാസ്ക് ധരിക്കാത്തവർക്കുളള പിഴ 2000 രൂപയാക്കിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പുതിയ കേസുകളും 585 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 89,58,484ഉം മരണം 1,31,578ഉം ആയി. രോഗമുക്തി നിരക്ക് 93.58 ശതമാനമായി.

Story Highlights Ahmedabad Imposes Night Curfew From 9 am To 6 am Amid Rising Covid Cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top