സ്വപ്നയെ മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ആളുകള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വ്യക്തമായ അറിവോടെ: കെ സുരേന്ദ്രന്‍

k surendran swapna suresh

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ധനമന്ത്രി തോമസ് ഐസക്കിന്‍റെയും ആളുകള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വ്യക്തമായ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു; സിപിഐഎം സെക്രട്ടേറിയറ്റ്

അതേസമയം സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാര്‍ പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി പറഞ്ഞു.

സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.

Story Highlights k surendran, swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top