Advertisement

കവി വരവരറാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി

November 19, 2020
1 minute Read

മുംബൈയിലെ തലോജ ജയിലിൽ അവശനിലയിലായ തെലുങ്ക് കവി വരവരറാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാനാവതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണമെന്നും കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നും നിർദേശമുണ്ട്. സർക്കാർ ചെലവിലായിരിക്കണം ചികിത്സ. ബന്ധുക്കൾക്ക് വരവരറാവുവിനെ ആശുപത്രിയിൽ സന്ദർശിക്കാനും ബോംബെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഭീമ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.

Story Highlights Varavara rao

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top