വി.വി നാഗേഷ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫിസിലാണ് നിലവിൽ നാഗേഷ് ഉള്ളത്.
പാലത്തിന്റെ രൂപകൽപനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കൽപ്പന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നൽകിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തെ കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തിട്ടുണ്ട്. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതി ചേർത്തു.
Story Highlights – vv nagesh arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here