മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ തിരിച്ചടി; വ്യത്യസ്തമായി ആലപ്പുഴ മുല്ലാത്തുവളപ്പ് 31 ാം ഡിവിഷന്‍

മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ തിരിച്ചടി നേരിട്ട ഡിവിഷനാണ് ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ മുല്ലാത്തുവളപ്പ് 31 ാം ഡിവിഷന്‍. പിഡിപി സ്ഥാനാര്‍ത്ഥികള്‍ തുടര്‍ച്ചയായി വിജയിക്കുന്ന 31 ാം ഡിവിഷനില്‍ ഇത്തവണ അട്ടിമറി വിജയം നേടാനുള്ള നീക്കത്തിലാണ് എല്‍ഡിഎഫ്. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നിസാര്‍ കോയാപ്പറമ്പനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് എല്‍ഡിഎഫ് സീറ്റ് പിടിക്കാന്‍ ഒരുങ്ങുന്നത്.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പിഡിപി കോട്ടയായ മുല്ലാത്ത് വളപ്പ് ഡിവിഷന്‍ ഇത്തവണ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഉറച്ച നീക്കത്തിലാണ് എല്‍ഡിഎഫ്. മുനിസിപ്പാലിറ്റി രൂപികൃതമായതു മുതല്‍ ഒരിക്കല്‍ പോലും എല്‍ഡിഎഫിന് ഇവിടെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇടത് മുന്നണിയുടെ പ്രചാരണം.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ നിസാര്‍ കോയാപ്പറമ്പന്‍ രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് കുടുംബത്തില്‍ അംഗമായിരുന്ന നിസാര്‍ കോളജ് കാലത്താണ് ഇടത്തോട്ട് മാറി ചിന്തിക്കുകയും സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തത്.
കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് യുഡിഎഫും പിഡിപിയും ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.
Story Highlights – Alappuzha Mullathuvalappu 31st Division
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here