ആൺ സുഹൃത്തുമായി വാട്സപ്പ് ചാറ്റ്; ഡൽഹിയിൽ 17കാരൻ സഹോദരിക്ക് നേരെ വെടിയുതിർത്തു

ആൺ സുഹൃത്തുമായി വാട്സപ്പ് ചാറ്റ് ചെയ്തതിൻ്റെ പേരിൽ 17കാരൻ സഹോദരിക്ക് നേരെ വെടിയുതിർത്തു. ഡൽഹിയിലാണ് സംഭവം. പരുക്കേറ്റ 16 വയസ്സുകാരിയായ സഹോദരി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ആൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് 17കാരൻ സഹോദരിയോട് പലതവണ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പെൺകുട്ടി വീണ്ടും ചാറ്റ് ചെയ്തു. ഇത് കണ്ട സഹോദരൻ പ്രശ്നമുണ്ടാക്കുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതേതുടർന്ന് സഹോദരൻ തോക്കെടുത്ത് പെൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സഹോദരിയുടെ വയറ്റിലാണ് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
സഹോദരനെ കസ്റ്റഡിയിൽ എടുത്തെന്നും തോക്ക് പപിടിച്ചെടുത്തു എന്നും പൊലീസ് പറഞ്ഞു. സഹോദരന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നതിൽ വ്യക്തതയില്ല. മൂന്നു മാസം മുമ്പ് മരിച്ചുപോയ ഒരു പരിചയക്കാരനിൽനിന്നു കിട്ടിയതാണെന്നാണ് കുട്ടി പറയുന്നുണ്ടെങ്കിലും ഇത് ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഹെയർ സലൂണിൽ ജോലി ചെയ്യുന്നയാളാണ് സഹോദരൻ. ഒപ്പം, ഓപ്പൺ സ്കൂൾ വഴി പഠിക്കുകയും ചെയ്യുന്നുണ്ട്. സഹോദരി പതിവഴിയിൽ പഠനം നിർത്തിയതാണ്.
Story Highlights – Boy shoots sister for chatting with friend on WhatsApp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here