തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ‘കൊറോണ’യും; വോട്ടുചോദിച്ച് വീട്ടിലെത്തും ‘കൊറോണ തോമസ്’

കൊറോണയും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയത്. തെരഞ്ഞെടുപ്പിലും കൊറോണ മത്സരിക്കുന്നുണ്ട്. കൊറോണയെ പേടിച്ച് വോട്ടര്‍മാര്‍ എങ്ങനെ വോട്ടുചെയ്യാന്‍ പോകും എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് കൊറോണ, നേരിട്ട് വീട്ടിലെത്തി തനിക്ക് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്. കൊല്ലം കോര്‍പ്പറേഷന്‍, മതിലില്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയാണ് കൊറോണ തോമസ്.
ഗര്‍ഭിണിയായിരിക്കെ കൊറോണയെ കൊറോണ വൈറസ് പിടികൂടിയിരുന്നു. അതിനെ അതിജീവിച്ചാണ് തെരഞ്ഞെടുപ്പ് അങ്കം. നാട്ടില്‍ കൊറോണ ഇറങ്ങിയതോടെ കൊറോണയെ കീഴ്‌പ്പെടുത്തി കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫ് ആശാവര്‍ക്കറെയാണ് ഇറക്കിയിരിക്കുന്നത്. ടെല്‍സയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ തവണ മൂന്നാമതായ എല്‍ഡിഎഫും ഇത്തവണ ജയിക്കാനുറച്ചാണ് മത്സരിക്കുന്നത്. അനീറ്റയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Story Highlights – Corona Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here