കുനാല്‍ കാമ്രയ്ക്ക് എതിരെ വീണ്ടും കോടതി അലക്ഷ്യക്കേസ്

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്‌തെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്രയ്ക്ക് എതിരെ കോടതിയലക്ഷ്യനടപടിക്ക് തുടക്കമിടാന്‍ അനുമതി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് അനുമതി നല്‍കിയത്.
നവംബര്‍ 18ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ചീഫ് ജസ്റ്റിസിനെ മാത്രമല്ല സുപ്രിംകോടതിയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് എ ജി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിയും, അഭിഭാഷകനുമായ അനുജ് സിംഗാണ് സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കാന്‍ എ ജിയുടെ അനുമതി തേടിയത്.
നേരത്തെ റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിനെ പരിഹസിച്ചതിനായിരുന്നു കുനാലിനെതിരെ കോടതിയലക്ഷ്യ കേസ് ഉണ്ടായിരുന്നത്. സുപ്രിം കോടതി സുപ്രിം ജോക്കായി മാറിയെന്നായിരുന്നു പ്രസ്താവന. കേസില്‍ പിഴ അടക്കില്ലെന്നും ജയിലില്‍ പോകുമെന്നും കുനാല്‍ വ്യക്തമാക്കിയിരുന്നു.
Story Highlights – kunal kamra, defamation of court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here