Advertisement

ദുരിതജീവിതം മറികടക്കാന്‍ യുവാവ് തുടങ്ങിയ അച്ചാര്‍ കട പൂട്ടിച്ച് വനംവകുപ്പ്

November 20, 2020
1 minute Read

ദുരിതജീവിതം മറികടക്കാന്‍ ജീവനോപാധി തേടി യുവാവ് തുടങ്ങിയ അച്ചാര്‍ കട പൂട്ടിച്ച് വനംവകുപ്പ്. സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന എടക്കര സ്വദേശി പി. എസ്. അരുണ്‍കുമാര്‍ രോഗം മൂലം ദുരിതത്തിലായതോടെ ആരംഭിച്ച പാതയോര കച്ചവടമാണ് വനംവകുപ്പിനെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തേണ്ടി വന്നത്. പ്രദേശത്തെ മാലിന്യ പ്രശ്‌നം ചൂണ്ടികാട്ടി ആയിരുന്നു വനം വകുപ്പിന്റെ നടപടി.

സിനിമ, സീരിയല്‍, ടെലിഫിലിം രംഗത്ത് സജീവമായിരുന്നു അരുണ്‍ കുമാര്‍. മൂന്നുവര്‍ഷം മുമ്പ് രക്തസമ്മര്‍ദത്തെ തുടര്‍ന്ന് കിടപ്പിലായി. രണ്ട് വര്‍ഷം തിരുവനന്തപുരത്തെ ഓര്‍ഫനേജില്‍ ആയിരുന്നു.

ഊന്നു വടിയുടെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചതോടെയാണ് ആറു മാസം മുന്‍പ് എടക്കരയിലുള്ള വൃദ്ധ മാതാവിന്റെ അടുക്കലേക്ക് എത്തിയത്.

ചെറിയ തോതില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെയാണ് ഉപജീവനത്തിനായി അന്തര്‍ സംസ്ഥാന പാതയില്‍ കെഎന്‍ജി റോഡിലെ പൂച്ചകുത്തില്‍ അച്ചാര്‍ കച്ചവടത്തിന് ഇറങ്ങിയത്. ആ കച്ചവടമാണ് പരിസ്ഥി പ്രശ്‌നം ചൂണ്ടിക്കാട്ടി വനംവകുപ്പ് നിര്‍ത്തിലാക്കിയത്.

മാലിന്യം ഉപേക്ഷിക്കുമെന്നും മറ്റ് കച്ചവടക്കാരും പ്രദേശം തവളമാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വനംവകുപ്പിന്റെ നടപടി. വൃദ്ധയായ മാതാവാണ് വില്‍പ്പനയ്ക്കായി അച്ചാറുകള്‍ തയാറാക്കുന്നത്. രോഗം മൂലം തണല്‍ പ്രദേശങ്ങളിലല്ലാതെ കച്ചവടം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വനംവകുപ്പ് കടുംപിടുത്തം വെടിഞ്ഞ് മാനുഷിക പരിഗണന നല്‍കണമെന്നാണ് അരുണ്‍ കുമാറിന്റെ അപേക്ഷ.

Story Highlights forest department closed the pickle shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top