സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ്. മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു പരിശോധന.
കേസിലെ പ്രധാന പ്രതികളെന്ന് എന്‍ഐഎ ആരോപിക്കുന്ന അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് അസ്ലം, നസറുദ്ദീന്‍ ഷാ, റംസാന്‍.പി, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി.
അതേസമയം കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖയില്‍ പൊലീസ് അന്വേഷണമില്ല. ജയില്‍ മേധാവിയുടെ പരാതി അടിസ്ഥാനമാക്കി അന്വേഷണം സാധ്യമല്ല. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് വിലയിരുത്തല്‍. ശബ്ദരേഖ ചോര്‍ന്നത് ജയില്‍ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് വിലയിരുത്തല്‍. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം സാധ്യമല്ലെന്ന നിലപാടില്‍ അധികൃതര്‍ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here