സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അബൂബക്കര്‍ പഴേടത്ത്, അബ്ദു പി.ടി, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ മനസിലാക്കാതെയാണ് കീഴ്ക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് എന്‍ഐഎ വാദം. കഴിഞ്ഞ ദിവസം ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Story Highlights – Gold smuggling; High Court, appeal demanding cancellation of bail
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.