‘ശോഭ സുരേന്ദ്രൻ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകില്ല’: കെ. സുരേന്ദ്രൻ

ശോഭാ സുരേന്ദ്രൻ വിഷയം ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റെ കെ. സുരേന്ദ്രൻ. ശോഭയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്നത്തെ യോഗത്തിന്റെ അജണ്ടയിലില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആയിരിക്കും യോഗത്തിൽ വിലയിരുത്തുക. തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭ. ഒ. രാജഗോപാലും യോഗത്തിൽ പങ്കെടുക്കില്ല.
അതേസമയം തെരഞ്ഞെടുപ്പ് വേളയിലെ പ്രശ്‌നങ്ങൾ തിരിച്ചടി സൃഷ്ടിക്കുമെന്നും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരനും പങ്കെടുക്കുന്നുണ്ട്.
Story Highlights – Shobha Surendran, K Surendran, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here