‘ഗൂഢാലോചനയുണ്ട്’; ഗണേഷ് കുമാറിന്റെ പിഎയെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ പിഎ ബി. പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് കാസർഗോഡ് സെഷൻസ് കോടതിയിൽ സമർപ്പിക്കും.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പ്രദീപ് കുമാറിന് ഉന്നത സ്വാധീനമുണ്ട്. മറ്റുസാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ പ്രദീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. പ്രദീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Read Also :നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിന് മൂന്ന് തവണ ഭീഷണിക്കത്തു വന്നു. ഇതിൽ രണ്ടെണ്ണം എറണാകുളത്തു നിന്നാണ്. ഒരെണ്ണത്തിന്റെ വിലാസം വ്യക്തമായിട്ടില്ല. ഫോൺ കോളുകൾ വിശദമായി പരിശോധിച്ചതിൽ പ്രദീപ്കുമാറിന് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതിന് മുന്നോടിയായി 2020 ജനുവരി 20 ന് കൊച്ചയിൽ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പ്രദീപ്കുമാർ പങ്കെടുത്തിരുന്നോ എന്ന് പരിശോധിക്കണമെന്നും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Highlights – Actress attack case, K B Ganesh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here