കേരളത്തിലെ ഇന്നത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ശതമാനം

ഇന്നത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചതില്‍ 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂര്‍ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂര്‍ 295, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – coronavirus, test positivity rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here