കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ. രാജു

wild boar that destroys agriculture can be shot; Minister K Raju

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു. വെടി വയ്ക്കാന്‍വനം വകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നും മന്ത്രി പറഞ്ഞു.വെടിവയ്ച്ച് 24 മണിക്കൂറിനുള്ളില്‍ വനം വകുപ്പിനെ അറിയിക്കുകയുമാകാം.ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണമെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും അനുമതിയോടെ വെടി വയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 95 കാട്ടുപന്നികളെയാണ് വെടിവയ്ച്ച് കൊന്നത്.

Story Highlights wild boar that destroys agriculture can be shot; Minister K Raju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top