തമിഴ്‌നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലക്കാര്‍ഡ് എറിഞ്ഞ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 60 വയസുകാരനായ നംഗനല്ലൂര്‍ സ്വദേശി ദുരെെരാജ് ആണ് പ്ലക്കാര്‍ഡ് എറിഞ്ഞതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ‘ഗോ ബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നുണ്ട്. കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ് ടാഗുകളില്‍ ‘ഗോ ബാക്ക് അമിത്ഷാ’ മുന്‍പന്തിയിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ അമിത് ഷാ നടത്തിയേക്കും. ഉച്ചയ്ക്ക് 1.40 ഓടെ ചെന്നൈയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ അമിത് ഷാ വാഹനത്തില്‍ നിന്ന് നിന്നിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
Story Highlights – amit shah, chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here