കണ്ണൂരിൽ വനിതാ സംവരണ വാർഡിൽ നാമ നിർദേശ പത്രിക നൽകി ബിജെപി പ്രവർത്തകൻ

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാർഡിൽ നാമ നിർദേശ പത്രിക നൽകി ബിജെപി പ്രവർത്തകൻ. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാർഡായ ചാൽ ബീച്ചിൽ പി.വി രാജീവനാണ് പത്രിക നൽകിയത്.
നിർദേശ പത്രിക നൽകിയതിന് പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയിൽറിട്ടേണിംഗ് ഓഫീസറായസ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു. 22-ാം വാർഡിൽ ഇപ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല.നടുവിൽ പഞ്ചായത്തിലെ 15-ാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. സൂക്ഷ്മ പരിശോധനയിൽ നാമനിർദേശ പത്രിക വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥനാർത്ഥിയെ ഒറിജിനൽ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലായിരുന്നു സംഭവം.
Story Highlights – BJP activist files nomination papers for women reservation ward in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here