Advertisement

കോഴിക്കോട്ട് 710 പേര്‍ക്കും എറണാകുളത്ത് 797 പേര്‍ക്കും കൊവിഡ്

November 21, 2020
1 minute Read
covid kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 710 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 671 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല.

6010 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 622 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

Read Also : മലപ്പുറത്ത് ഇന്ന് 764 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 797 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നാല് പേര്‍ക്കാണ് കൊവിഡ്. സമ്പര്‍ക്കം വഴി 609 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ക്ക് ഉറവിടമറിയില്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top