സിഎം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നൽകും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡി വീണ്ടും നോട്ടിസ് നൽകും. കൊവിഡ് മുക്തനായതിനെ തുടർന്ന് ആശുപത്രി വിട്ട സാഹചര്യത്തിലാണ് വീണ്ടും നോട്ടിസ് നൽകുക.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എം രവീന്ദ്രനെ വീണ്ടും ചോദ്യചെയ്യുന്നത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് തലേദിവസം കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ നീട്ടിവയ്ക്കുകയായിരുന്നു. നിലവിൽ കൊവിഡ് മുക്തനായതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം നടത്തുന്നത്.
കേസിൽ സ്വപ്‌നാ സുരേഷിന്റെ മൊഴിയും ഇഡി വീണ്ടും രേഖപ്പെടുത്തും. സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
Story Highlights – ed questions cm raveendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here