കണ്ണൂരില്‍ പുഴയില്‍ മീന്‍ പിടിക്കാനെത്തിയ ആള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ ഉളിക്കല്‍ മാട്ടറയില്‍ പുഴയില്‍ മീന്‍ പിടിക്കാനെത്തിയ ആള്‍ മുങ്ങി മരിച്ചു. വട്ട്യാംതോട് മാവിന്‍ചീത്ത കോളനിയിലെ കോട്ടിയില്‍ ഭാസ്‌ക്കരനാണ് (57) മരിച്ചത്.

ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും ഉളിക്കല്‍ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുകള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ വന്ന ഭാസ്‌കരന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ കമല. മൂന്ന് പെണ്‍മക്കളുണ്ട്.

Story Highlights man drowned while fishing in a river in Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top