Advertisement

മൈക്രോസ്‌കോപ്പിലൂടെ ഫംഗസുകളുടെ വലിയ ലോകം തുറന്ന് കാട്ടി ചൈനയിൽ നിന്നുള്ള ഈ യുവതി

November 21, 2020
2 minutes Read

മൈക്രോസ്‌കോപ്പിലൂടെ ഫംഗസുകളുടെ വലിയ ലോകം തുറന്ന് കാട്ടി ചൈനയിൽ നിന്നുള്ള സൂ കിങ്‌ഫെങ്. 30 കാരിയായ സൂ, ജോലി രാജിവച്ചാണ് ഫംഗസുകളെക്കുറിച്ച് പഠിക്കാൻ ഇറങ്ങിത്തിരിച്ചത്.

ദ്രവിച്ച മരത്തടികളിലും നനവ് പടർന്ന ഇലകളിലും കാണപ്പെടുന്ന ഫംഗസുകളെയും, ഭക്ഷണ പദാർത്ഥങ്ങളിലെ പൂപ്പലുകളെയും കണ്ട് മുഖം ചുളിക്കുന്നവർക്ക് സൂ കിങ്‌ഫെങ് എന്ന 30 കാരിമൈക്രോസ്‌കോപ്പിലൂടെ ഇവയുടെ വലിയ ലോകം തുറന്നുകാട്ടുകയാണ്.

ചിലപ്പോൾ ഒരു വിഡിയോ ചിത്രീകരിക്കാൻ 40 മണിക്കൂർ മുതൽ ഒരു മാസം വരെ സമയമെടുക്കും. മനോഹാരിത ഒട്ടും ചോരാതെ സൂക്ഷ്മജീവികളുടെ വളർച്ച പകർത്തിയെടുക്കാൻ കഴിയുകയെന്നതാണ് സൂവിന് പ്രധാനം. നഗരത്തിൽ നിന്ന് ഗ്രാമത്തിലെ കുന്നിൻ ചെരിവിലേക്കും മുൾക്കാട്ടിലേക്കുമൊക്കെ നടത്തിയ യാത്രകൾക്കും ദിവസങ്ങൾ നീണ്ട തെരച്ചിലുകൾക്കുമൊടുവിലാകും പലപ്പോഴും ഇവയെ കണ്ടെത്താനാവുക. ഒടുവിൽ താമസം തന്നെ ഗ്രാമത്തിലേക്ക് മാറ്റി സൂ. തന്റെ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമെല്ലാം ഗ്രാമപ്രദേശമാണ് ഉചിതം എന്ന് പറയുകയാണ് അവർ.

പുറമേ നിന്ന് കാണുന്ന കാഴ്ചകൾക്കുമപ്പുറം സെക്കന്റുകൾ കൊണ്ട് ഘടനാമാറ്റം സംഭവിക്കുന്ന, ചിലപ്പോൾ മില്ലിമീറ്റർ വലിപ്പത്തിൽ നിന്ന് വലിയ ഗോളങ്ങളായി രൂപാന്തരപ്പെടുന്ന ഫംഗസുകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന സൂവിന് ആരാധകരുമേറെയാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിഡിയോ കാണുന്നത് പതിനായിരങ്ങൾ.

മനുഷ്യർക്ക് യാതൊരു വിധ ദോഷവും ചെയ്യാതെ മരത്തടിയും ഇലയുമെല്ലാം ദ്രവിപ്പിച്ച് പ്രകൃതിക്ക് വളമേകുകയാണ് ഈ കുഞ്ഞൻമാർ.

Story Highlights young woman from exposed the huge world of fungas through microscope

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top