ബോളിവുഡ് താരം ഭാരതി സിംഗ് അറസ്റ്റിൽ

ബോളിവുഡ് ഹാസ്യ താരം ഭാരതി സിംഗ് അറസ്റ്റിൽ. നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവിലാണ് ഭാരതി സിംഗ് അറസ്റ്റിലാകുന്നത്.
ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഭാരതിയും ഭർത്താവും ഹർഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിയെ നാർകോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളാണ് ഭാരതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകുന്നത്. സിനിമാ ലോകത്ത് വാഴുന്ന ലഹരിമരുന്ന് മാഫിയയെ കുറിച്ചുള്ള അന്വേഷണമാണ് നിലവിൽ ഭാരതിയിലേക്ക് എത്തിയത്.
Story Highlights – bharati singh arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here