എറണാകുളത്തെ ഐലന്റ് നോര്‍ത്തില്‍ തെരഞ്ഞെടുപ്പിന് നിശബ്ദ പ്രചാരണം മാത്രം

എറണാകുളം കൊച്ചി കോര്‍പറേഷനില്‍ നിശബ്ദ പ്രചരണം നടക്കുന്ന ഡിവിഷനായി ഐലന്റ് നോര്‍ത്ത്. ചുവരെഴുത്തുകളും പോസ്റ്ററുകളുമൊന്നും ഇവിടെ അനുവദനീയമല്ല. മേയര്‍ സ്ഥാനം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലാണ് ഐലന്റ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
കൂടാതെ മറ്റൊരു പ്രത്യേകതയുമുണ്ട്. കോര്‍പറേഷനിലെ ഇത്തിരി കുഞ്ഞന്‍ ഡിവിഷനാണ് ഐലന്റ് നോര്‍ത്ത്. ആകെ 649 വോട്ടര്‍മാര്‍ മാത്രമേയുള്ളൂ. ചുവരെഴുത്തുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിങ്ങനെ മറ്റിടങ്ങളിലെ പോലെ ആരവങ്ങളൊന്നും ഇവിടെ പറ്റില്ല. കാരണം കൊച്ചിന്‍ പോര്‍ട്ട് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രിത മേഖലയാണ് വില്ലിംഗ്ടണ്‍ ഐലന്‍ഡ്. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവ് കുറവാണ്.
Story Highlights – local body election, willington island
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here